പ്രധാന വാർത്തകൾ
തിരുന്നാവായ നാവാമുകുന്ദ, മാർ ബേസിൽ സ്കൂളുകൾക്ക് വിലക്ക്: ഉത്തരവിറങ്ങിNEET-UG പരീക്ഷ: വിദഗ്ധ സമിതിയുടെ ശിപാർശകൾ നടപ്പാക്കുമെന്ന് കേന്ദ്രം സംസ്ഥാന സ്കൂൾ കലോത്സവ വിധിനിർണ്ണയം കർശന നിരീക്ഷണത്തിൽ: വേദികളിൽ ഇന്റലിജൻസ്, വിജിലൻസ് സംഘങ്ങൾഇന്ത്യയിലെ സ്കൂളുകളിൽ എൻറോൾ ചെയ്യുന്ന വിദ്യാർഥികളുടെ എണ്ണത്തിൽ ഗണ്യമായി കുറവ്: കഴിഞ്ഞ വർഷം 37ലക്ഷം വിദ്യാർഥികളുടെ കുറവ്അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി 2025-26 പ്രവേശന പരീക്ഷ ഏപ്രിൽ 9മുതൽ: വിശദവിവരങ്ങൾ അറിയാംഅന്താരാഷ്ട്ര ഗവേഷണ ലേഖനങ്ങളും ജേണലുകളും സൗജന്യമായി ലഭിക്കും: വൺ നേഷൻ വൺ സബ്‌സ്‌ക്രിപ്‌ഷൻ തുടങ്ങിഗേറ്റ് 2025 അഡ്മിറ്റ് കാർഡ് റിലീസ് തീയതി മാറ്റിവച്ചു: പരീക്ഷയിൽ മാറ്റമുണ്ടാകില്ലUGC NET 2024 ഡിസംബർ സെഷൻ പരീക്ഷ നാളെമുതൽ: ഷിഫ്റ്റ് സമയവും നിർദ്ദേശങ്ങളുംകലാ-കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിച്ചാൽ ആ സ്കൂളുകൾക്ക് വിലക്ക്: കർശന നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്JEE മെയിൻ സെഷൻ 1 പരീക്ഷ ജനുവരി 22മുതൽ: അഡ്മിറ്റ് കാർഡ് ഉടൻ

മലയാളികൾക്ക് ജർമനിയിൽ നഴ്സ് നിയമനം: സർക്കാർ ധാരണാപത്രം ഒപ്പുവെച്ചു

Feb 14, 2024 at 7:25 pm

Follow us on

തിരുവനന്തപുരം:മലയാളികൾക്ക് ജർമനിയിൽ നഴ്സ് ജോലി ലഭ്യമാക്കാൻ സംസ്ഥാന തൊഴിൽ വകുപ്പിന് കീഴിലുള്ള ഒഡെപെകും ജർമനിയിലെ സർക്കാർ സ്ഥാപനം ഡെഫയും ധാരണാപത്രം ഒപ്പുവെച്ചു. തൊഴിൽ മന്ത്രി വി.ശിവൻകുട്ടിയുടെ സാന്നിധ്യത്തിലാണ് ഉടമ്പടി. ഇതുമായി ബന്ധപ്പെട്ട് ജർമൻ ആരോഗ്യവകുപ്പ് പാർലമെന്ററി സ്റ്റേറ്റ് സെക്രട്ടറി പ്രൊഫ. ഡോ. എഡ്ഗാർ ഫ്രാങ്കെ ഇന്ന് (ഫെബ്രുവരി 15) കേരളത്തിലെത്തും.
ജർമനിയിൽ ജോലി നേടാൻ ആഗ്രഹിക്കുന്ന നഴ്‌സുമാർക്കായി ഒഡെപെക് ഒരുക്കിയിട്ടുള്ള സൗജന്യ റിക്രൂട്ട്‌മെന്റ് പദ്ധതിയാണ് ‘വർക്ക് -ഇൻ ഹെൽത്ത്‌ , ജർമനി. ജർമ്മനിയിലെ ഡെഫ എന്ന ഗവൺമെന്റ് സ്ഥാപനവുമായി ചേർന്നാണ് ഒഡെപെക് ഈ പദ്ധതി നടപ്പിലാക്കുന്നത്. പ്രസ്തുത സ്ഥാപനത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായ തോർസ്റ്റൻ കിഫർ , ഡെഫ യിലെ മൈഗ്രേഷൻ കൺസൾട്ടന്റ് ആയ എഡ്‌ന മുളിരോ , ഓപ്പറേഷൻ മാനേജർ ആയ പൗല ഷൂമാക്കാർ എന്നിവർ ഇതുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി കേരളത്തിലെത്തി പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടിയുമായി കൂടിക്കാഴ്ച നടത്തി.


ഒഡെപെക് എം ഡി അനൂപ് കെ എ യും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.
ആയിരത്തി അഞ്ഞൂറോളം ഒഴിവുകളാണ് ഈ സാമ്പത്തിക വർഷം ജർമനിയിൽ പ്രതീക്ഷിക്കുന്നത്. ഡെഫയുമായി ചേർന്നുള്ള പങ്കാളിത്തം മുഖേന നഴ്‌സിംഗ് കൂടാതെ മറ്റു മേഖലകളിലേക്ക് കൂടി റിക്രൂട്ട്‌മെന്റ് വ്യാപിപ്പിക്കാൻ ഒഡെപെക് തീരുമാനിച്ചിട്ടുണ്ട്. സൗജന്യ ജർമ്മൻ ഭാഷാപരിശീലനവും ഒഡെപെക് നൽകും. ഇതുകൂടാതെ നഴ്‌സുമാർ ജർമനിയിൽ ചെന്നതിനു ശേഷം രെജിസ്‌ട്രേഷന് വേണ്ടി പാസ്സാകേണ്ട പരീക്ഷയ്ക്കായി നാട്ടിൽ നിന്ന് തന്നെ അവരെ പരിശീലിപ്പിക്കാനും ഒഡെപെക് പദ്ധതിയിട്ടിട്ടുണ്ട് .

Follow us on

Related News